ഐതിഹ്യം

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം പണ്ട് ഒരു കൊടുംകാടായിരുന്നുവത്രേ. അവിടെ ഒരുപാട് മഹർഷിമാർ താമസിച്ചിരുന്നു. ഒരിയ്ക്കൽ അവർക്ക് ഒരു സ്വപ്നദർശനമുണ്ടായി. സാക്ഷാൽ പരമശിവൻ പാർവ്വതീദേവിയോടൊത്ത് അടുത്തുള്ള നദിയിലൂടെ തോണിയിൽ ഉല്ലാസയാത്ര നടത്തിവരുന്നതായിരുന്നു ആ സ്വപ്നം. പിന്നീട് അവർ അവിടെ പാർവ്വതീസമേതനായി ശിവനെ ഭജിച്ചുവന്നു. ഒടുവിൽ പാർവ്വതീപരമേശ്വരന്മാർ അവർക്ക് ദർശനമേകുകയും അവിടെത്തന്നെ നിത്യസാന്നിദ്ധ്യം ചെയ്തുകൊള്ളാമെന്ന് പറയുകയും ചെയ്തു. ഒരുപാട് വർഷങ്ങൾക്കുശേഷം ഇവിടെ പുല്ലരിയാൻ വന്ന സ്ത്രീകൾ തങ്ങളുടെ അരിവാളിന് മൂർച്ഛ കൂട്ടാനായി ഒരു കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെ രക്തപ്രവാഹമുണ്ടായി. തുടർന്ന് അവർ സ്ഥലത്തെ ചില പ്രമാണിമാരെപ്പോയി ഈ വിവരം അറിയിച്ചു. അന്വേഷിച്ചപ്പോൾ സ്വയംഭൂവായ ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടായതെന്ന് അവർ കണ്ടു. തുടർന്ന് അവിടെയൊരു ക്ഷേത്രവും പണിതു. അതാണ് ആറയൂർ ശ്രീ മഹാദേവക്ഷേത്രം.


ഒരുപാട് വർഷങ്ങൾക്കുശേഷം ഇവിടെ പുല്ലരിയാൻ വന്ന സ്ത്രീകൾ തങ്ങളുടെ അരിവാളിന് മൂർച്ഛ കൂട്ടാനായി ഒരു കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെ രക്തപ്രവാഹമുണ്ടായി. തുടർന്ന് അവർ സ്ഥലത്തെ ചില പ്രമാണിമാരെപ്പോയി ഈ വിവരം അറിയിച്ചു. അന്വേഷിച്ചപ്പോൾ സ്വയംഭൂവായ ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടായതെന്ന് അവർ കണ്ടു. തുടർന്ന് അവിടെയൊരു ക്ഷേത്രവും പണിതു. അതാണ് ആറയൂർ ശ്രീ മഹാദേവക്ഷേത്രം.


എത്തിച്ചേരാൻ

തിരുവനന്തപുരത്തുനിന്നും 30 കിലോമീറ്റർ തെക്കുമാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തുനിന്നും കന്യാകുമാരി ദേശീയപാതയിൽ 28 കിലോമീറ്റർ സഞ്ചരിച്ചാൽ ഉദിയൻകുളങ്ങരയ്ക്ക് സമീപം കൊറ്റാമം എന്ന സ്ഥലത്തെത്തും. അവിടെനിന്നും സി.വി.ആർ പുരം റോഡ് വഴി രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രകവാടത്തിനരികിലെത്താം. നെയ്യാറ്റിൻകരയിൽ നിന്ന് 8 കിലോമീറ്ററും പാറശ്ശാലയിൽ നിന്ന് 6 കിലോമീറ്ററും ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്ററുമാണ് ദൂരം.

Contact Us

Please Feel Free To Contact Us

Get In Touch

Temple
Arayoor Majour Sree Mahadeva Temple, CRV Puram, Neyyattinkara, Thiruvananthapuram
Email Us
pksuresh5@gmail.com
Call Us
+91 94953 30383