മഹാരുദ്ര യജ്ഞം

യജുർവേദത്തിലെ പരമശ്രേഷ്ഠമായ മന്ത്രമാണ് ശ്രീരുദ്രം. ശതരുദ്രീയം എന്ന രുദ്ര മന്ത്രം 11 അനുവാകങ്ങളോട് കൂടിയതും സച്ചിദാനന്ദ സ്വരൂപനായ ശ്രീ മഹാരുദ്രന്റെ സാക്ഷാത്കാരവും ദുഃഖ താപത്രയത്തെ നശിപ്പിക്കാൻ കഴിവുള്ളതുമാണ്. രുദ്രവും ചമകവും എന്നിങ്ങനെ രണ്ടു ഭാഗങ്ങളുടെ ആലാപനം ചേരുന്നതാണ് മഹാരുദ്രം. ശ്രീരുദ്രവും ചമകവും ജപിക്കുന്നതാകട്ടെ യജ്ഞാതി കർമ്മങ്ങൾക്ക് ഉപയോഗിക്കുന്നതാകട്ടെ എത്ര ആവർത്തി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് യജ്ഞത്തിന് പേര് നിശ്ചയിക്കുന്നത്.

11 ആചാര്യന്മാർ പ്രത്യേകം സജ്ജമാക്കുന്ന യജ്ഞശാലയിൽ ഇരുന്ന് 11 തവണ രുദ്രം ജപിക്കുന്നത് 11 ദിവസം ആവർത്തിക്കുമ്പോൾ ഒരു മഹാരുദ്രയജ്ഞം പൂർത്തിയാകുന്നു. 11 സവിശേഷ ദ്രവ്യങ്ങളെ കലശത്തിൽ പൂജിച്ച ശേഷം അതിലേക്ക് രുദ്ര ജപത്തിന്റെ ശക്തിയെ ലയിപ്പിക്കുന്നതാണ് യജ്ഞത്തിന്റെ പ്രധാന ക്രിയ. പിന്നീട് കലശങ്ങൾ ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ശിവലിംഗത്തിലേക്ക് അഭിഷേകം ചെയ്യുന്നു

Image

ശ്രീ രുദ്രം ജപിക്കുന്നതിലൂടെ കേവലം ശ്രവിക്കുന്നതിലൂടെ പോലും ഭൗതികവും ആത്മീയവുമായ ഗുണങ്ങൾ മഹാദേവന്റെ അനുഗ്രഹത്താൽ ലഭ്യമാകും

വിധിപ്രകാരം വേദ മന്ത്രങ്ങൾ വൈദിക അനുഷ്ഠാനങ്ങളോടെ ജപിക്കുമ്പോൾ ഉണ്ടാകുന്ന നാദവീചികളും അമൂല്യങ്ങളായ ദ്രവ്യങ്ങൾ ഹോമിച്ചുണ്ടാകുന്ന ധൂമഗന്ധാദികളും അന്തരീക്ഷത്തെ മഹത്വവും സംശുദ്ധവും ആക്കുന്നതോടൊപ്പം സർവർക്കും ശാന്തിയും ഐശ്വര്യവും മനശുദ്ധിയും പ്രദാനം ചെയ്യുന്നു അന്തരീക്ഷം സംശുദ്ധമാകുന്നതോടെ അതിന്റെ ഗുണങ്ങൾ സകല ജീവജാലങ്ങൾക്കും ലഭ്യമാവുകയും ചെയ്യും

യജ്ഞാനുഷ്ഠാനങ്ങളുടെ താന്ത്രിക വിധിപ്രകാരം ശ്രീരുദ്രന് അഭിഷേകം നടക്കുമ്പോൾ ബ്രഹ്മ വിഷ്ണുക്കളും മുപ്പത്തി മുക്കോടി ദേവതകളും 64 കോടി ഋഷിവര്യന്മാരുടെയും സാന്നിധ്യവും യജ്ഞശാലയിൽ ഉണ്ടായിരിക്കും എന്നതാണ് വിശ്വാസം

ശാന്തി സമാധാനം രോഗമുക്തി ഇഷ്ടസന്താന ലാഭം സന്തുഷ്ട ജീവിതം എന്നിവ നൽകി നാടിനും സമസ്ത ജനതയ്ക്കും സർവ്വവിധ ഐശ്വര്യ അനുഗ്രഹങ്ങളും ഇഷ്ടപരദാനവും ലഭ്യമാക്കുന്നു

നിരവധി ദിവസങ്ങളിലൂടെയുള്ള ബഹുശ തം ജനങ്ങളുടെ യജ്ഞം വിജയിപ്പിക്കാനുള്ള ശ്രമം തപസായിത്തീരുന്നു.

എല്ലാപേരും അവരവരുടെ സമ്പത്തിന്റെ ഒരുഭാഗം യജ്ഞത്തിനായി നൽകുമ്പോൾ അത് മഹത്തായ ദാനമായി മാറുന്നു

യജ്ഞ ദിവസങ്ങളിൽ താന്ത്രിക വിധിപ്രകാരം രുദ്ര ഹോമം, മഹാമൃത്യുഞ്ജയ ഹോമം സുദർശന ഹോമം സുകൃത ഹോമം ഭഗവതിസേവ വിദ്യാരാജഗോപാലം സന്താനഗോപാലം വസുർ ധാര ഹോമം എന്നിവ നിർവഹിക്കപ്പെടുന്നു എല്ലാ ഹോമങ്ങളിലും പൂജകളിലും ഭക്തജനങ്ങളെല്ലാം പങ്കെടുത്ത് അവരവരുടെ ദോഷങ്ങൾ പരിഹരിക്കേണ്ടത് അനിവാര്യമാണ്

യജ്ഞകാലത്ത് ദ്രവ്യങ്ങളായ നെയ്യ് കരിമ്പ് കരിക്ക് നല്ലെണ്ണ വസ്ത്രങ്ങൾ തുടങ്ങിയവയും അന്നദാനത്തിന് ആവശ്യമായ അരി ശർക്കര നാളികേരം പലവ്യഞ്ജനം തൈര് പാൽ പച്ചക്കറി എന്നിവയും സമർപ്പിക്കാവുന്നതാണ്

സമസ്ത ജനതയ്ക്കും സർവ്വമംഗളവും ഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഭക്തജനങ്ങളെ മൂന്നാമത് മഹാരുദ്ര യജ്ഞം നടക്കുന്ന ആറയൂർ ശ്രീ മഹാദേവന്റെ തിരുസന്നിധിയിലേക്ക് ഭഗവത്നാമത്തിൽ സ്വാഗതം ചെയ്തു കൊള്ളുന്നു

# ദ്രവ്യങ്ങൾ തുക
1 അരി 300 കിലോ 15,000 രൂപ
2 ശർക്കര 100 കിലോ 7,000 രൂപ
3 പഞ്ചസാര 25 കിലോ 1,250 രൂപ
4 പലവ്യജ്ഞനം 20,000 രൂപ
5 പാൽ 20 ലിറ്റർ 1,000 രൂപ
6 തൈര് 40 ലിറ്റർ 1,600 രൂപ
7 പച്ചക്കറി 10,000 രൂപ
8 തേങ്ങ 300 എണ്ണം 7,500 രൂപ
9 വിറക് 500 കിലോ 2,500 രൂപ
10 ഗ്യാസ് 3 സിലിണ്ടർ 3,000 രൂപ
11 വെളിച്ചെണ്ണ 1 ടിൻ 3,000 രൂപ
Image

© arayoorsreemahadevatemple.in. All Rights Reserved. Designed by Palmtek Data Systems, Trivandrum