2024 മെയ് 08 ബുധൻ

വിവിധ ക്ഷേത്രങ്ങളിൽ നിന്നും എത്തുന്ന ദീപശിഖയ്ക്ക് സ്വീകരണം

2024 മെയ് 08 വ്യാഴം

മഹാരുദ്രയജ്ഞം ആരംഭം
Read More

2024 മെയ് 19 ഞായർ

മഹാരുദ്രയജ്ഞം സമാപനം
Image

ആറയൂർ ശ്രീ മഹാദേവക്ഷേത്രം


ദക്ഷിണകേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാലയ്ക്ക് സമീപം ചെങ്കൽ വില്ലേജിൽ ആറയൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ആറയൂർ ശ്രീ മഹാദേവക്ഷേത്രം. പാർവ്വതീസമേതനും ധ്യാനസ്ഥിതനുമായ പരമശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ശാസ്താവ്, നവഗ്രഹങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഭൂതത്താൻ, യക്ഷിയമ്മ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. ആറയൂർ ഗ്രാമത്തിന്റെ ഒത്ത നടുക്ക് ഒരു ചെറിയ തോടിന്റെ കരയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പ്രശാന്തസുന്ദരമായ ഒരു അനുഭൂതി നൽകുന്നുണ്ട്. കുംഭമാസത്തിലെ തിരുവാതിര നാളിൽ ആറാട്ട് വരുന്ന വിധത്തിൽ എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ അതേ മാസത്തിൽ വരുന്ന ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, കന്നിമാസത്തിലെ നവരാത്രി, വൃശ്ചികമാസത്തിലെ തൃക്കാർത്തിക, മേടമാസത്തിലെ വിഷു, ചിങ്ങമാസത്തിലെ ഓണം തുടങ്ങിയവയും അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.


© arayoorsreemahadevatemple.in. All Rights Reserved. Designed by Palmtek Data Systems, Trivandrum